പള്ളിക്കത്തോട് : ഭാരതീയ വിദ്യാനികേതന്‍ ജില്ല കലോല്‍സവം നൂപുരം 2017 അരവിന്ദ വിദ്യാമന്ദിരത്തില്‍ 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ നടത്തും. ജില്ലയിലെ 19 വിദ്യാലയങ്ങളില്‍ നിന്നായി 1400 കലാപ്രതിഭകള്‍ വിവിധ ഇനങ്ങളില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കും. ഒമ്പത് വേദികളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. 30നു രാവിലെ 9.30നു ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് ബി.അനില്‍കുമാര്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ സംഗീത സംവിധായകന് സൂരജ് എസ് കുറുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നിനു വൈകിട്ട് അഞ്ചിനു അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രഫ.സി.എന്‍.പുരുഷോത്തമന് അദ്ധ്യക്ഷനാകുന്ന സമാപന സമ്മേളനത്തില്‍ സീരിയല്‍ താരം പ്രതീഷ് നന്ദന് മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ കലോല്‍സവത്തിനായി സ്കൂളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ കൂടിയായ പ്രിന്‍സിപ്പല്‍ ആര്.സി.കവിത, മാനേജര്‍ പി.ആര്.സുഭാഷ് എന്നിവര്‍ അറിയിച്ചു. സ്വാഗത സംഘം യോഗം ജില്ലാ പ്രസിഡന്റ് ബി.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പ്രൊഫ. സി.എന്‍.പുരുഷോത്തമന്, ജില്ലാ സെക്രട്ടറി എം.ആര്.പത്മനാഭന്, ജോയിന്റ് സെക്രട്ടറി പി.വി.അജയകുമാര്‍,,ക്ഷേമ സമിതി പ്രസിഡന്റ് ഡോ.അജിത്,അരവിന്ദ സൊസൈറ്റി വൈസ് പ്രസിഡന്റ് എന്‍.മനോജ് ,മാനേജര്‍ പി.ആര്.സുഭാഷ്, പ്രിന്‍സിപ്പല്‍ ആര്.സി.കവിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: