ഭരണഘടനാ ദിനം ആചരിച്ചു

Monday 27 November 2017 2:00 am IST

ആലപ്പുഴ: പട്ടികജാതി മോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടനയുടെ 68-ാം വാര്‍ഷികദിനം ആചരിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ കെ.ബി. ഷാജി അദ്ധ്യക്ഷനായി.
ബിജെപി ദക്ഷിണ മേഖലാ അദ്ധ്യക്ഷന്‍ വെള്ളിയാകുളംപരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുന്ന ഒരു സര്‍ക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി സി.എ. പുരുഷോത്തമന്‍, മുഖ്യപ്രഭാഷണം നടത്തി.
ഡിസംബര്‍ ആറിന് സാമൂഹ്യ സമരസതാ ദിനമായി ആചരിക്കും. എല്ലാ മണ്ഡലങ്ങളിലും ഒരോ കോളനി വീതം സമ്പര്‍ക്കം ചെയ്യാന്‍ മോര്‍ച്ച തീരുമാനിച്ചു. ജില്ലാ നേതാക്കളായ രമേശ് കൊച്ചുമുറി, എന്‍.കെ. വിജയന്‍, ജി. രാജേഷ്, പി.കെ. ഉണ്ണികൃഷ്ണന്‍, പി. രാമചന്ദ്രന്‍, ജി. ശിവദാസന്‍, കെ. ശിവരാമന്‍, ചേര്‍ത്തല രാജേഷ് സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.