ചേര്‍ത്തല: സിപിഎം മുന്‍ അരൂര്‍ ഏരിയാ കമ്മിറ്റിയംഗവും വെട്ടക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ടി.പി. മോഹനന് പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നു. അരൂര്‍ ഏരിയാ കമ്മിറ്റി പരിധിയില്‍ സമ്മേളനങ്ങളില്‍ ഒരു വിഭാഗം ഏകപക്ഷീയമായി നീങ്ങിയതായാണ് വിമര്‍ശം.
അരൂരിലെ ഏക പക്ഷീയ പ്രവര്‍ത്തനങ്ങള്‍ കാട്ടി നല്കിയ പരാതികളില്‍ നേതൃത്വം പ്രാഥമിക അന്വേഷണങ്ങള്‍ പോലും നടത്തിയില്ലെന്നാണ് വിമര്‍ശനം. ഇന്നലെ നടന്ന സിപിഐ വെട്ടക്കല്‍ ലോക്കല്‍ സമ്മേളനത്തില്‍ മോഹനനെ പാര്‍ട്ടി യിലേക്കു സ്വീകരിച്ചു. അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലന്നും തുടര്‍ച്ചയായി അവഗണിക്കുകയാണെന്നും കാട്ടി ടി.പി. മോഹനന് സിപിഎമ്മുമായി ഇടഞ്ഞിരിക്കുകയായിരുന്നു. ഇതോടെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നു സിപിഎം ഇയാളെ ഒഴിവാക്കി.
ചേര്‍ത്തലയിലും സിപിഎമ്മിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതായാണു വിവരം. പഴയ പിണറായി പക്ഷ നേതാക്കളില്‍ ഒരു വിഭാഗമാണ് ഇതിനു പിന്നിലത്രേ. ചേര്‍ത്തലയില്‍ ലോക്കല്‍ സമ്മേളനങ്ങളില്‍ പഴയ പിണറായി പക്ഷത്തിനു കനത്ത തിരിച്ചടി നേരിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: