കട്ടപ്പന: വിദ്യാനികേതന്‍ കലോത്സവത്തിലെ സ്റ്റാറാണ് ഭാഗ്യലക്ഷ്മി ശ്രീകുമാര്‍. മത്സരിച്ച മൂന്ന് വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഈ മിടുക്കി താരമായത്.
ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഇംഗ്ലീഷ് പദ്യം ചൊല്ലല്‍, തിരുവാതിര, ഇംഗ്ലീഷ് നാടകം എന്നി ഇനങ്ങളിലാണ് ഭാഗ്യലക്ഷ്മി ഒന്നാമതെത്തിയത്. കട്ടപ്പന സരസ്വതി വിദ്യാപീഠത്തിലെ പത്താംതര വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ ഇംഗ്ലീഷ് പദ്യം ചൊല്ലലിന് ഒന്നാം സ്ഥാനവും, ലളിത സംഗീതത്തിനും, ശാസ്ത്രീയ സംഗീതത്തിനും രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. പതിനൊന്ന് വര്‍ഷക്കാലമായി സംഗീതം അഭ്യസിക്കുന്ന ഭാഗ്യലക്ഷ്മിയുടെ ഗുരു മരിത്തൂര്വട്ടം ഉണ്ണികൃഷ്ണനാണ്.
കട്ടപ്പന കണിപറമ്പില്‍ ശ്രീകുമാര്‍ സ്മിത ദമ്പതികളുടെ ഇളയ മകളാണ് ഭാഗ്യലക്ഷ്മി. സഹോദരി സീതാലക്ഷ്മി. വിവിധ ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ദേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചയാളാണ് ഭാഗ്യലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: