ബിജെപിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

Sunday 26 November 2017 9:37 pm IST

കൂത്തുപറമ്പ്: കോട്ടയം പൊയിലില്‍ സുരേശന്‍ പീടിക സമീപം കാവി പതാകയും ഫ്‌ളക്‌സ് ബോര്‍ഡും പരസ്യമായി നശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 ഓടെയാണ് ഒരുസംഘം സിപിഎം പ്രവര്‍ത്തവര്‍ എത്തി ഇവ നശിപ്പിച്ചത്. അതുല്‍, രജീഷ്, വിജിത് എന്നിവരുടെ നേതൃത്വത്തില്‍ പത്തു പേരാണ് അക്രമം നടത്തിയത്. രണ്ടു ദിവസം മുമ്പ് പുലര്‍ച്ചെ ഒരു മണിക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ ബോംബ് എറിയുകയും കാവി പതാക നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രസ്തുത സംഭവം കഴിഞ്ഞു രണ്ടു ദിവസത്തിനുള്ളില്‍ വീണ്ടും സിപിഎം അക്രമം ഉണ്ടായിരിക്കുകയാണ്. സംഘത്തിന് സ്വാധീനം ഉണ്ടെന്ന ഒറ്റക്കാരണത്താല്‍ കൊലവില്‍ പ്രദേശത്തു സിപിഎം നേതൃത്വം ആസൂത്രണം ചെയ്തു പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെന്ന് കോട്ടയം പഞ്ചായത്ത് അംഗവും ബിജെപി കുത്തുപറമ്പ് മണ്ഡലം സെക്രട്ടറിയുമായ പി.കെ.രാജേന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.