മമ്പറം: സേവാഭാരതിയുടെ ദ്വിതീയ പഞ്ചവത്സര സേവാസംഗമത്തിന്റെ ഭാഗമായുള്ള വെണ്ടുട്ടായി ശാഖ വിവേകാനന്ദ സേവാസമിതിയുടെ നേതൃത്വത്തില്‍ ശുചീകരണം സംഘടിപ്പിച്ചു. നാലാഴ്ചകളിലായി നടക്കുന്ന സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പുത്തന്‍കണ്ടം-കണ്ട്യന്മുക്ക്ട-അംഗനവാടി റോഡും പരിസരവുമാണ് ശുചീകരിച്ചത്. ആര്‍എസ്എസ് വെണ്ടുട്ടായി ശാഖാ കാര്യവാഹ് പ്രേംജിത്ത്, മുഖ്യശിക്ഷക് ശ്രീനിലേഷ്, ശിക്ഷക് ശരത്ത്, ശാഖാ സേവാപ്രമുഖ് ഷലിന്, സുര്‍ജിത്ത് എന്നിവര്‍ നേതൃത്വത്തില്‍ ഇരുപതോളം പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: