ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തില്‍ നടന്ന മൂന്നാമത് തുമ്പി സര്‍വ്വെ സമാപിച്ചു. രണ്ട് ദിവസമായി നടന്ന സര്‍വ്വെയില്‍ മേഖലയില്‍ 62 ഇനം തുമ്പികളെ കണ്ടെത്തി. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന 12 ഇനം തുമ്പികളും ഇതില്‍പ്പെടുന്നു. ഇതിനു മുമ്പ് വന്യജീവി സങ്കേതത്തില്‍ കാണാതിരുന്ന പുള്ളി നീര്‍ക്കാവലന്‍, ചുട്ടി നീലത്തന്, മലബാര്‍ മുളവാലന്‍ എന്നീ തുമ്പികളെയും കണ്ടെത്തി. ഇതോടെ വന്യജീവി സങ്കേത്തതില്‍ കണ്ടെത്തിയ തുമ്പികളൂടെ എണ്ണം 96 ആയെന്ന് ആറളം വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്ഡന് വി.സജികുമാര്‍ പറഞ്ഞു.വനം വന്യജീവി വകുപ്പിന്റെയും മലബാര്‍ നാച്വറല്‍ ഹിസ്റററിയുടെയും നേതൃത്വത്തിലാണ് സര്‍വ്വെ നടത്തിയത്.
പ്രശസ്ത തുമ്പി നിരീക്ഷകരമായ ജാഫര്‍ പാലോട്ട്, സിജി കിരണ്‍, വി.സി.ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ 50 ഓളം പ്രകൃതി നിരീക്ഷകര്‍ സര്‍വെയില്‍ പങ്കെടുത്തു. സര്‍വ്വെയുടെ സമാപന സമ്മേളനം ആറളം വന്യജീവി സങ്കേതം അസി.വൈല്‍ഡ് ലൈഫ് വാര്ഡന് വി.മധുസൂദനന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: