മട്ടന്നൂര്‍: പഴശ്ശിരാജ എന്‍എസ്എസ് കോളേജ് എന്‍സിസി ആര്‍മി യൂണിറ്റ് അറുപത്തൊമ്പതാമത് എന്‍സിസി ദിനത്തോടനുബന്ധിച്ച് കോളേജില്‍ നിന്നും ആരംഭിച്ച് ബസ് സ്റ്റാന്റ് ചുറ്റി പോലീസ് സ്റ്റേഷന് പരിസരം വരെ കൂട്ടയോട്ടം നടത്തി. ഇതോടൊപ്പം തന്നെ ലഹരിവിരുദ്ധ സന്ദേശം നല്കുന്ന സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. കൂടാതെ കോളേജിലെ തണല്‍മരങ്ങളെ പരിപാലിക്കുന്ന പ്രവര്‍ത്തനവും നടത്തി. ഹവില്‍ദാര്‍ പി.കെ.സുനില്‍, എന്‍സിസി ഓഫീസര്‍ ഡോ.പി.വി.സുമിത്ത്, മുന്‍ എന്‍സിസി കേഡറ്റും അദ്ധ്യാപകനുമായ മിഥുന്, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ നോബിള്‍ തോമസ്, അണ്ടര്‍ ഓഫീസര്‍മാരായ പി.കെ.ഭവ്യ, കെ.കെ.ആശ്രയ, ഇ.ഷിബിന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: