സക്ഷമ ജില്ലാ സമ്മേളനം നടന്നു

Sunday 26 November 2017 9:41 pm IST

കണ്ണൂര്‍: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടനയായ സക്ഷമയുടെ ജില്ലാ വാര്‍ഷിക സമ്മേളനം തുളിച്ചേരി ബിഎംഎസ് ഓഫീസിന് സമീപമുള്ള ജനസേവാ ട്രസ്റ്റ് കെട്ടിടത്തില്‍ നടന്നു. സക്ഷമ ജില്ലാ അധ്യക്ഷ ഡോ.പ്രമീളാ ജയറാമിന്റെ അധ്യക്ഷതയില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ടി.ഒ.രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റൈറ്റ് ഓഫ് പേഴ്‌സണല്‍ വിത്ത് ഡിസബിലിറ്റി ആക്ട് 2016 എന്ന വിഷയത്തില്‍ അഡ്വ.കെ.എസ്. രഞ്ചിത്ത് കുമാറും ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ സുമാ മഹേഷും ക്ലാസെടുത്തു. ജില്ലാ സംഘടനാ സെക്രട്ടറി സി.അനുരാജ് മാസ്റ്റര്‍ സ്വാഗതവും ജില്ലാ ഉപാധ്യക്ഷന്‍ സി.കെ.ജ്യോതികുമാര്‍ നന്ദിയും പറഞ്ഞു. ദേശീയ സാമൂഹ്യ ശാക്തീകരണ മന്ത്രാലയത്തിന്റെ പുരസ്‌ക്കാരം ലഭിച്ച ചൂണ്ടുകൊണ്ട് ചിത്രംവരയ്ക്കുന്ന സുനിത കുഞ്ഞിമംഗലത്തെ ചടങ്ങില്‍ പുരസ്‌ക്കാരം നല്‍കി അനുമോദിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം സംസ്ഥാന സംഘടനാ സെക്രട്ടറി വി.വി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി ദേവദാസ് പ്രഭു (രക്ഷാധികാരി), ഡോ.പ്രമീള ജയറാം (പ്രസിഡണ്ട്),സനല്‍ കെ.വാര്യര്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്), ഡോ.രജത് കുമാര്‍, ജ്യോതികുമാര്‍ മനേക്കര (വൈസ് പ്രസിഡണ്ട്), ടി.ഒ.രാജേഷ് (സെക്രട്ടറി) ,വിനോദ് പഴയങ്ങാടി(ജോയന്റ് സെക്രട്ടറി), രാംപ്രകാശ് മാവിലായി (സംഘടനാ സെക്രട്ടറി) സജീവന്‍ അഴീക്കല്‍ (ഖജാന്‍ജി), സുമാ മഹേഷ് (മഹിളാ പ്രമുഖ്) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വിനോദ് പാനുണ്ട, സഹദേവന്‍, ഇ.കെ.മനോജ്, തനു, രവീന്ദ്രന്‍ നായാട്ടുപാറ, സരോഷ് ധര്‍മ്മടം എന്നിവരെയും തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.