ബിജെപിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു

Sunday 26 November 2017 9:44 pm IST

മട്ടന്നൂര്‍: ഡിസംബര്‍ 1 ന് കെ.ജി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടക്കുന്ന യുവമോര്‍ച്ച യുവജനറാലിയുടെ പ്രചരണാര്‍ത്ഥം ഇരിക്കൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. എളമ്പാറ, കൊതേരി, മണ്ണൂര്‍, മട്ടന്നൂര്‍ തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിച്ചത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ശക്തമായ നടപടികള്‍ എടുക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മട്ടന്നൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ സ്ഥാപിച്ച ബിജെപിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവത്തില്‍ ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് രാജന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. ഒ.രതീശന്‍, പി.കെ.രാജന്‍, ഇ.എ.സജു, കെ.നാരായണന്‍, എന്‍.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, കെ.അനന്തന്‍, ഒ.ഷിജു, കെ.എം.പുഷ്പജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.