ന്യൂദല്‍ഹി: ജനം ടിവി ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ ദല്‍ഹിയില്‍ വിതരണം ചെയ്തു. കേന്ദ്രപ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്, വനം-പരിസ്ഥിതിമന്ത്രി ഡോ. ഹര്ഷവര്ദ്ധന്, ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ പങ്കെടുത്ത അവാര്‍ഡ് ദാന ചടങ്ങില്‍ മലയാളികളായ ആഗോള പ്രശസ്ത ബിസിനസ് സംരംഭകര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ജനം ടിവി ദേശീയതാ ബോധം ഉയര്‍ത്തിപ്പിടിക്കുന്ന ദൃശ്യമാധ്യമ രംഗത്തെ സജീവ സാന്നിധ്യമാണെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു. മലയാള മാധ്യമ രംഗത്തെ വേറിട്ട ശബ്ദമായി മുന്നോട്ടു പോകുന്ന ജനം ടിവിക്ക് എല്ലാ അഭിവാദ്യങ്ങളും നേരുന്നതായും പ്രതിരോധമന്ത്രി പറഞ്ഞു.
കല്യാണ്‍ സില്‍ക്സ് എംഡി പട്ടാഭിരാമന്, ബീനാ കണ്ണന്, ഉജാല എംഡി രാമചന്ദ്രന്, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയ 16 ബിസിനസുകാര്‍ക്ക് കേന്ദ്രമന്ത്രിമാര്‍ അവാര്‍ഡുകള്‍ നല്കി. ആര്‍എസ്എസ് അഖിലഭാരതീയ സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി, ജനം ടിവി ചെയര്‍മാനും സംവിധായകനുമായ പ്രിദയര്‍ശന്‍, എംഡി വിശ്വരൂപന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: