കോട്ടയം: കൃഷി വകുപ്പിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ലയില്‍ ആരംഭിക്കുന്ന കുടുംബശ്രീ ആഴ്ചച്ചന്തയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സ റോസമ്മ സിബി നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ ഏറ്റുമാനൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.എസ് വിനോദ് അദ്ധ്യക്ഷനായി. അഗ്രിക്കള്‍ച്ചര്‍ അസി. ഡയറക്ടര്‍ ജോര്‍ജ് കെ. മാത്യു പദ്ധതി വിശദീകരണവും കുടുംബശ്രീ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടിജി പ്രഭാകരന് മുഖ്യപ്രഭാഷണവും നടത്തി. ഏറ്റുമാനൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സ സൂസന് തോമസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റോസ്ലിന്, ഏറ്റുമാനൂര്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കവിത, എന്നിവര്‍ സംസാരിച്ചു. കര്‍ഷകന്റെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് വില നല്കി വാങ്ങി 10 ശതമാനം കൂട്ടി വില്‍പ്പന നടത്തുതിനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: