കേരളം ഇരുണ്ടകാലത്തിലേക്ക്: മന്ത്രി സി. രവീന്ദ്രനാഥ്

Monday 27 November 2017 2:54 am IST

അങ്കമാലി: കേരളം നവോത്ഥാന പാരമ്പര്യത്തില്‍ നിന്നുമാറി ഇരുണ്ടകാലത്തേക്ക് പോകുന്നുവെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. അങ്കമാലി കിടങ്ങൂരില്‍ വി.ടി. സ്മാരക സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രൊഫ. എം.കെ. സാനു വി.ടി. അനുസ്മരണ പ്രഭാഷണം നടത്തി. അങ്കമാലി റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷനായി. വി.ടി. സ്മാരക പുരസ്‌ക്കാരം ശ്രീകുമാര്‍ മുഖത്തലക്ക് ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ.എം. തോമസ് മാത്യു സമര്‍പ്പിച്ചു. എ.എസ്. ഹരിദാസ് രചിച്ച ‘പറയാതെ പോകുന്നത്’ എന്ന കൃതി പ്രകാശനം ഡോ.സി. ഷീല നിര്‍വ്വഹിച്ചു. സാംസ്‌കാരിക നിലയത്തിന് സ്ഥലം വിട്ടുനല്‍കിയ എന്‍എന്‍ ഭട്ടതിരിപ്പാടിനെ അഭിനന്ദിച്ചു. കെ.കെ. രവി, കെ.എന്‍. വിഷ്ണു, എന്‍.കെ. ദേശം, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍, അങ്കമാലി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.എ. ഗ്രേസി, വാര്‍ഡ് മെമ്പര്‍ കെ.വി. സന്തോഷ് പണിക്കര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.