മാഡ്രിഡ്: സൂപ്പര്‍ സ്ട്രൈക്കര്‍ റൊണാള്‍ഡോയുടെ ഗോളില്‍ റയല്‍ മാഡ്രിഡിന് ജയം. ലാ ലിഗയില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മലാഗയെ തോല്‍പ്പിച്ചു. കളിയവസാനിക്കാന്‍ പതിനാല് മിനിറ്റുള്ളപ്പോഴാണ് റൊണാള്‍ഡോ ടീമിന് വിജയം സമ്മാനിച്ച ഗോള്‍ നേടിയത്.
തുടക്കത്തില്‍ തന്നെ റയല്‍ മുന്നിലെത്തി. കരീം ബെന്‍സേമയാണ് ഗോള്‍ നേടിയത്. ഒമ്പതു മിനിറ്റിനുള്ളില്‍ മലാഗ ഡീഗോ റോളാനിലൂടെ ഗോള്‍ മടക്കി സമനില പിടിച്ചു.ഏറെ താമസിയാതെ റയല്‍ രണ്ടാം ഗോള്‍ കുറിച്ചു. കസീമിറോയാണ് സ്കോര്‍ ചെയ്തത്. ഇടവേളയ്ക്ക് റയല്‍ 2-1 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാസ്ട്രോയുടെ ഗോളില്‍ സമനില പിടിച്ചു. അവസാന നിമിഷങ്ങളില്‍
റൊണാള്‍ഡോ നിര്‍ണാകയ ഗോളില്‍ റയലിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് പോയിന്റു നിലയില്‍ അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം മൂന്നാം സ്ഥാനത്തെത്തി. ബാഴ്സലോണയാണ് പോയിന്റു നിലിയില്‍ ഒന്നാം സ്ഥാനത്ത്.
അത്ലക്കിക്കോ മാഡ്രിഡ് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ലെവന്തെയെ തോല്‍പ്പിച്ചു.
അത്ലറ്റിക്കോ മാഡ്രിഡിനായി ഗ്രീസ്മാനും കെവിന് ഗമീറോയും രണ്ട് ഗോള്‍ വീതം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: