തിരുവനന്തപുരം: നെടുമുടി വേണുവിനെ അനന്തപുരി ആദരിക്കുമ്പോള്‍ തനിക്ക് സ്വന്തം നാട്ടില്‍ നിന്ന് കരിയോയില്‍ പ്രയോഗമാണ് ഉണ്ടായതെന്ന് നടന് ശ്രീനിവാസന്. ‘നടനം വേണുലയം’ കലാസന്ധ്യയില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്.
നടന് ദിലീപിനെ അനുകൂലിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശ്രീനിവാസന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. കൂത്തുപറമ്പിലെ വീടിന്റെ ചുമരിലും ഗെയിറ്റിലും കരിയോയില്‍ ഒഴിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ലെന്നാണ് ശ്രീനിവാസന് പറഞ്ഞത്. കൂടാതെ ചില പ്രസംഗങ്ങളില്‍ കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെ അദ്ദേഹം നിരന്തരം വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: