സത്ന: കഠിനമായ വയറുവേദനയുമായി ആശുപത്രിയിലെത്തിയ മുപ്പത്തിരണ്ടുകാരനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. വയറില്‍ ഇരുമ്പിന്റെ കൂമ്പാരം. മധ്യപ്രദേശിലെ റേവ ജില്ലയിലാണ് അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ ഒരാളുടെ വയറ്റില്‍നിന്ന് അഞ്ച് കിലോ ഇരുമ്പ് വസ്തുക്കള്‍ പുറത്തെടുത്തത്.
കഴിഞ്ഞ 18നാണ് മുഹമ്മദ് മക്സൂദ് റേവയിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ വയറില്‍ ഇരുമ്പിന്റെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. 263 നാണയങ്ങള്‍, ചങ്ങല കഷ്ണങ്ങള്‍, 12 ഷേവിങ് ബ്ലേഡുകള്, നാല് സൂചി, ഗ്ലാസ് കഷ്ണങ്ങള്‍ എന്നിവ പുറത്തെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: