യുഎസ്: ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജകുമാരന്റെയും വിവാഹസുദിനത്തില്‍ നല്കിയ കേക്ക് ലേലത്തിന്. 1981ലായിരുന്നു ഡയാന-ചാള്‍സ് രാജകീയ വിവാഹം. 36 വര്‍ഷത്തോളം പഴക്കമുണ്ട് കേക്കിന്.
സിഡി ബക്കിംഹാം പാലസ്, ജൂലായ് 1981 എന്ന് ലേബല്‍ ചെയ്ത കേക്കിന് 800 യുഎസ് ഡോളറാണ് വിലയിട്ടിരിക്കുന്നത്. റോയല്‍ നേവല്‍ കുക്കിങ് സ്കൂളിലെ ഡേവിഡ് അവേറിയാണ് രാജകീയവിവാഹത്തിനായ് കേക്കൊരുക്കിയത്. ദമ്പതികള്‍ക്ക് രാജകുടുംബത്തില്‍ നിന്നുള്ള ആശംസാകാര്‍ഡും കേക്കിനൊപ്പം ലേലത്തിനുണ്ട്. ഡയാന രാജകുമാരിയുടെ ആഡംബര ബാഗും ലേലത്തിനുണ്ട്. 12000 യുഎസ് ഡോളറാണ് പ്രതീക്ഷിക്കുന്ന വില.
രാജകീയചിത്രങ്ങളും കത്തുകളും മറ്റ് വിശേഷവസ്തുക്കളും അമേരിക്കന്‍ ആസ്ഥാനമായ ഈ ലേലക്കമ്പനിയില്‍ വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 6ന് ലേലം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: