കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നു: കുമ്മനം

Sunday 26 November 2017 6:19 pm IST

ന്യൂദല്‍ഹി: കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎമ്മിനെ എതിര്‍ക്കുന്നവര്‍ക്ക് കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമായിരിക്കുന്നു.

എതിരാളികളെ കൊലപ്പെടുത്തി രാഷ്ട്രീയമായ മേല്‍ക്കൈ നേടാമെന്ന സിപിഎമ്മിന്റെ ഉദ്ദേശ്യം നടക്കില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ നടത്തുന്ന ഇത്തരം കൊലപാതകങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെക്കണ്ട് കേരളത്തിലെ സാഹചര്യവും കഴിഞ്ഞ ദിവസം ത്യശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും അദ്ദേഹം സംസാരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നാല് കൊലപാതകങ്ങളാണ് തൃശ്ശൂരില്‍ നടന്നത്. കൊലപാതകത്തിന് സിപിഎമ്മും ജിഹാദികളും കൈകോര്‍ക്കുകയാണ്. തൃശ്ശരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദന്റെ കൊലപാതകത്തില്‍ ഗൂഢാലോചന, പണം, ആയുധം തുടങ്ങിയവയെക്കുറിച്ച് അന്വേഷിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.