ചെറുതോണി: ഇടുക്കി ജില്ലാ സഹകരണ ബാങ്കും സര്‍ക്കാര്‍ ആദര്‍ശ് ഗ്രാം യോജനയും കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനും സംയുക്തമായി തയ്യാറാക്കിയ ഒപ്പം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ബാങ്കിങ്ങും ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ സംയുക്തമായി നടപ്പാക്കിയ ഏകീകരണ വായ്പാ നിക്ഷേപ പദ്ധതിയും മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.
ബാങ്കിന്റെ പുതിയ വായ്പാ നയം സ്ത്രീശാക്തീകരണത്തിന് അനുയോജ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാലുശതമാനം പലിശയ്ക്ക് 24 മണിക്കൂറും പണം ലഭിക്കുന്ന പദ്ധതിയാണിത്. ചെലവുകള്‍ കുറച്ച് വായ്പയ്ക്കും നിക്ഷേപത്തിനും പലിശ ഏകീകരണം വരുന്നത് കര്‍ഷകര്‍ക്കാണ് പ്രയോജപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.എം. മണി അധ്യക്ഷനായി. ജോയിസ് ജോര്‍ജ് എംപി, റോഷി അഗസ്റ്റിന് എംഎല്‍എ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജനറല്‍ മാനേജര്‍ എ.ആര്. രാജേഷ്, അഡ്മിനിസ്ട്രേറ്റര്‍ മേഴ്സി കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: