ചക്കുളത്തുകാവില്‍ നിലവറ ദീപം തെളിഞ്ഞു

Monday 27 November 2017 2:30 am IST

 

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി നിലവറ ദീപം തെളിക്കുന്നു. രാധാകൃഷ്ണന്‍ നമ്പൂതിരി, അഡ്വ. കെ.കെ. ഗോപാലകൃഷ്ണന്‍ നായര്‍, ഹരിക്കുട്ടന്‍ നമ്പൂതിരി തുടങ്ങിയവര്‍ സമീപം.

എടത്വ(ആലപ്പുഴ): ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നിലവറ ദീപം തെളിഞ്ഞു. ഡിസംബര്‍ മൂന്നിനാണ് പൊങ്കാല. ചക്കുളത്തുകാവ് ക്ഷേത്ര മൂലസ്ഥാനമായ പട്ടമന ഇല്ലത്തെ കുടുംബക്ഷേത്ര നടയില്‍ നിന്നും ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി തെളിയിച്ച ദീപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രഗോപുര നടയില്‍ പ്രത്യേകം തയ്യാറാക്കിയ വിളക്കിലേക്ക് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി തിരി പകര്‍ന്നു.

പൊങ്കാല വിളംമ്പരത്തിന് നാന്ദി കുറിക്കുന്ന ചടങ്ങാണിത്. മൂന്നിന് രാവിലെ പൊങ്കാലയുടെ ഉദ്ഘാടനം സിംഗപ്പൂര്‍ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം മെമ്പര്‍ ധര്‍മ്മ ചിന്താമണി കുമാര്‍ പിള്ള നിര്‍വഹിക്കും.

തുടര്‍ന്ന് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ ക്ഷേത്രശ്രീകോവിലില്‍ നിന്നും എഴുന്നുള്ളിച്ച് പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നി പകരും. ഡിസംബര്‍ 16 മുതല്‍ 27 വരെയാണ് ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് ഉത്സവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.