കോഴിക്കോട്: ശാസ്ത്ര വിസ്മയങ്ങളും കരകൗശല വിരുതും പങ്കുവച്ച സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് കൊടിയിറങ്ങി. 465.86 പോയിന്റുമായി പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്മാര്. മലപ്പുറം (463.89) രണ്ടാമത്, കോഴിക്കോട് (462.52) മൂന്നാംസ്ഥാനത്ത്.
ശാസ്ത്രമേളയില്‍ 166 പോയിന്റ് നേടി എറണാകുളമാണ് മുന്നിലെത്തിയത്. കണ്ണൂര്‍ (165) രണ്ടാമതും പാലക്കാട് (164) മൂന്നാമതുമെത്തി. ഗണിത ശാസ്ത്രമേളയില്‍ കണ്ണൂരാണ് ചാമ്പ്യന്മാര് (349 പോയിന്റ്). 310 പോയിന്റ് നേടി കോഴിക്കോട് രണ്ടാമതെത്തി. മലപ്പുറം (300) മൂന്നാമത്.
സാമൂഹ്യ ശാസ്ത്രമേളയില്‍ കാസര്‍കോടും തിരുവനന്തപുരവും 179 പോയന്റുകള്‍ നേടി ഒന്നാം സ്ഥാനം പങ്കിട്ടു. തൃശൂര്‍ (176) രണ്ടാമത്, കണ്ണൂര്‍ (169) മൂന്നാമത്. പ്രവൃത്തി പരിചയമേളയില്‍ 458.84 പോയിന്റോടെ പാലക്കാടാണ് വിജയികളായത്. മലപ്പുറം രണ്ടാമത് (456.37), കോഴിക്കോട് (456.13) മൂന്നാമത്. ഐടി മേളിയില്‍ 113 പോയിന്റോടെ കണ്ണൂര്‍ ഒന്നാമതെത്തി. മലപ്പുറം രണ്ടാമതും കോഴിക്കോട് മൂന്നാമതുമെത്തി. വൊക്കേഷണല്‍ എക്സ്പോയില്‍ കൊല്ലം മേഖലയ്ക്കാണ് ഒന്നാം സ്ഥാനം. എറണാകുളം രണ്ടാമതും വടകര മൂന്നാമതുമെത്തി.
കാഴ്ച വൈകല്യമുള്ളവരുടെ പ്രവൃത്തി പരിചയമേളയില്‍ കാളകെട്ടി അസീസി സ്കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് ഒന്നാം സ്ഥാനം നേടി. ആലുവ സ്കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് രണ്ടാമതും എസ്കെ സിഎംഎം കോട്ടപ്പുറം പാലക്കാട് മൂന്നാമതുമെത്തി. കേള്‍വി വൈകല്യമുള്ളവരുടെ പ്രവൃത്തി പരിചയമേളയില്‍ സെന്ക്ലെയര് സ്കൂള്‍ ഫോര്‍ ഡെഫ് മാണിക്യമംഗലം വിജയികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: