തൃശൂര്‍: കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ ഇസ്ലാമിക ഭീകരസംഘടനയുടെ പദ്ധതി. റെയില്‍വെ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്കി. വിവിധ സ്റ്റേഷന് മാനേജര്‍മാര്‍ക്ക് പോലീസ് ഇതു സംബന്ധിച്ച് കത്തു നല്കി.
റെയില്‍വെ സ്റ്റേഷനുകളിലും ട്രെയ്നുകളിലും കൂട്ടമായി സഞ്ചരിക്കുന്ന അയ്യപ്പഭക്തര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നല്കുന്ന കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നതിന് ഐഎസ് ഭീകരര്‍ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുടിവെള്ളവും ഭക്ഷണ പദാര്‍ത്ഥങ്ങളും സുരക്ഷിതമായി നല്കുന്ന കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താനാണ് പോലീസ് നിര്‍ദ്ദേശം. 14ന് സ്പെഷല്‍ ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: