അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് ദളിത് സമരനേതാവ് ജിഗ്നേഷ് മേവാനി. ബനാസകാന്ത ജില്ലയിലെ വഡഗാം നിയമസഭ മണ്ഡലത്തില്‍ നിന്നാവും മേവാനി ജനവിധി തേടുക.പിന്നാക്ക സമുദായങ്ങള്‍ക്കായുള്ള സംവരണ സീറ്റിലാണ് മേവാനിയുടെ മല്‍സരം.
തിങ്കളാഴ്ച മേവാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മേവാനിയും ഹാര്‍ദിക് പട്ടേലും ഒപ്പമുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോൾ മേവാനി കോൺഗ്രസിനെ കൈയ്യൊഴിയുമെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: