ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിന്ന്റെ എഎപി സർക്കാരിന് നികുതി വകുപ്പിന്റെ നോട്ടീസ്. 30 കോടി രൂപ നികുതിയടക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരുക്കുന്നത്.
ഡിസംബര്‍ ഏഴിനകം വിഷയത്തില്‍ വിശദീകരണം നല്‍കാനും പാര്‍ട്ടിയോട് ആവശ്യപ്പെട്ടുണ്ട്. എ.എ.പി സ്വീകരിച്ച സംഭാവനയില് വൈരുദ്യം കണ്ടെത്തിയതിന് തുടര്‍ന്നാണ് നടപടി. പാര്‍ട്ടിയുടെ അഞ്ചാം വാര്‍ഷിക ആഘോഷിച്ചതിന് പിന്നാലെയാണ് നികുതി വകുപ്പ് ഇതുസംബന്ധിച്ച് കെജ്രിവാളിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതേ സമയം, പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് ഭംഗം വരുത്തുവാനാണ് നികുതി വകുപ്പിന്റെ ഇത്തരത്തിലുള്ള നടപടിയെന്ന് കെജ്രിവാള് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: