പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

Monday 27 November 2017 3:42 pm IST

കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അക്രമം തടയാൻ ശ്രമിച്ച പ്രജേഷ്, ശ്രീജേഷ് എന്നി ബിജെപി പ്രവർത്തകർക്ക് ബോംബേറിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിന് പനിയായതിനെത്തുടർന്ന് അദ്ദേഹത്തേയും കൂട്ടി ഡോക്ടറുടെ അടുത്തേക്ക് പോയതായിരുന്നു ശ്യാംജിത്ത്. ഡോക്ടറുടെ വസതിക്ക് മുമ്പിൽ നിൽക്കുമ്പോഴാണ് എട്ടംഗ സിപിഎം സംഘം ശ്യാംജിത്തിന് നേരെ അക്രമം അഴിച്ച് വിട്ടത്.

കഴുത്തിന് നേരെ വടിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കവെ ഇടത് കൈ കൊണ്ട് തടയാൻ ശ്രമിക്കുകയായിരുന്നു. അതോടെ കൈപ്പത്തി അറ്റ് തൂങ്ങി. ശബ്ദം കേട്ട് പ്രദേശത്ത് നിന്ന് ആളുകൾ എത്തിയതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.