ന്യൂദൽഹി: അഖില കേസിൽ ഷെഫിൻ ജഹാനുവേണ്ടി ഹാജരായ അഭിഭാഷകൻ കബിൽ സിബലിന് സുപ്രീം കോടതിയുടെ വിമർശനം. കേസിലെ വസ്തുതകൾ കബിൽ സിബൽ നിശ്ചയിക്കേണ്ട എന്നാണ് കോടതി വിമർശന രൂപേണ പരാമർശിച്ചത്. ഇതിനു പുറമെ വേണമെങ്കിൽ താങ്കൾക്ക് കോടതിയിൽ നിന്നും ഇറങ്ങിപ്പോകാമെന്നും കോടതി പറഞ്ഞു.
അതേ സമയം അഖിലയുടെ വാദം കോടതി കേൾക്കുകയാണ്. അഖില മറ്റുള്ളവരുടെ സ്വാധീന വലയത്തിനുള്ളിലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: