കടകുത്തിത്തുറന്ന് മോഷണം

Tuesday 28 November 2017 1:00 am IST

കോഴഞ്ചേരി: പുല്ലാട് ജംഗ്ഷനില്‍ കടകുത്തിത്തുറന്ന് മോഷണം. പുല്ലാട് , കിഴക്കേടത്ത് ജോര്‍ജ് തോമസിന്റെ (അമ്പോറ്റി) ഉടമസ്ഥതയിലുള്ള മൊബൈല്‍ കടയുടെ പുറകിലെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയത്. 30,000 രൂപയും, 70,000 രൂപ വിലവരുന്ന മൊബൈലുകളും മോഷണം പോയതായി ജോര്‍ജ് തോമസ് പറഞ്ഞു. സിസി ടിവിയുടെ കണക്ഷനും, ക്യാമറയും മോഷ്ടാക്കള്‍ കൊണ്ടുപോയി. അടുത്ത കടയിലെ സിസി ടിവിയില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ 1.20 നും 2.50 നും ഇടയിലാണ് മോഷണം നടന്നതെന്ന് കണ്ടെത്തി. കൈലി ഉടുത്ത രണ്ട് പേരാണ് മോഷണം നടത്തിയതെന്നും ആളറിയാതിരിക്കാന്‍ തലയില്‍ കൈലികൊണ്ട് പുതച്ചിരുന്നതായും സിസി ടിവിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞെന്ന് ജോര്‍ജ് തോമസ് പറഞ്ഞു. കോയിപ്രം എസ്.ഐ. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.