വിവാദമായ ‘പത്മാവതി’ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന് മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരിക്കുന്നു. കേരളത്തില്‍ രജപുത്രരില്ലെന്നതിനാല് ‘പത്മാവതി’ സിനിമക്ക് എതിര്‍പ്പിന് കാരണമില്ലെന്നറിഞ്ഞിട്ടും, ഈ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ആവശ്യത്തിന് കാരണമെന്തായിരിക്കും? ഈ ചോദ്യം വായനക്കാര്‍ക്ക് വിടുന്നു.
കെപിസിസി പ്രസിഡന്റ് ഹസ്സനോട് തിരിച്ചൊരു ചോദ്യം. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുന്ന താങ്കള്‍, ഇന്ദിരാഗാന്ധിയെക്കുറിച്ച് നിര്‍മിച്ച ‘ഇന്ദു സര്‍ക്കാര്‍’ എന്ന സിനിമ കേരളത്തില്‍ പ്രദര്ശിപ്പിക്കണമെന്നുകൂടി ആവശ്യപ്പെടുമോ?
രാമചന്ദ്രന് പാണ്ടിക്കാട്
മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: