ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളേജ് നാഷണല്‍ സര്‍വീസ് സ്ക്കിമിന്റെ നേതൃത്വത്തില്‍ തിരുവല്ല ഐ മൈക്രോ സര്‍ജറി ആന്‍ഡ് ലേസര്‍ സെന്റര്‍, അര്‍ത്തുങ്കല്‍ സെന്റ് റീത്താ സ്വയം സഹായ സംഘം എന്നിവയുമായി സഹകരിച്ച് സൗജന്യ നേത്ര ചികിത്സ ക്യാമ്പും തിമിര ലേസര്‍ ശസ്ത്രക്രിയ പരിശോധനയും നടത്തി.
ക്യാമ്പ് റീത്താലയം ഇടവക വികാരി സ്റ്റാന്‍ലി പയസ് കാട്ടുങ്കല്‍ തയ്യില്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. പ്രതീഷ് പി. സ്വാഗതം പറഞ്ഞു. സൂസി, ജസ്റ്റിന് കരുമഞ്ചേരില് എന്നിവര്‍ സംസാരിച്ചു.
രാവിലെ ഒന്‍പതിന് ആരംഭിച്ച ക്യാമ്പില്‍ മുന്നൂറോളം ഗ്രാമവാസികള്‍ പങ്കെടുത്തു. ക്യാമ്പില്‍ പങ്കുടുത്തവര്ക്ക് സൗജന്യമായി മരുന്നുകളും, സൗജന്യ നിരക്കില്‍ കണ്ണടകളും വിതരണം ചെയ്തു. തിമിരലേസര് ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് തിരുവല്ല ഐ മൈക്രോ സര്‍ജറി ലേസര്‍ സെന്ററില്‍ വച്ച് സൗജന്യ ശസ്ത്രക്രിയയും നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: