മുഹമ്മ: അയ്യപ്പന്മാരുടെ തിരക്കു വര്‍ധിച്ചപ്പോള്‍ ബോട്ട് ഒന്നായി ചുരുങ്ങി. മുഹമ്മ – കുമരകം ഫെറി സര്‍വീസില്‍ അയ്യപ്പന്മാരുള്പ്പെടെയുള്ള യാത്രക്കാര്‍ക്കാണ് ഈ ദുര്യോഗം. ഇരുചക്രവാഹനങ്ങള്‍ കൂടി കയറ്റാന്‍ കഴിയുന്ന രണ്ട് ബോട്ടുകളാണ് ജലഗതാഗത വകുപ്പ് ഇവിടെ സര്‍വീസ് നടത്തിയിരുന്നത്. അഞ്ച് ദിവസമായി ഒരു ബോട്ട് മാത്രമാണ് ഇവിടെ സര്‍വീസ് നടത്തുന്നത്. അറ്റകുറ്റപ്പണിക്കായി എസ് 54-ാം നമ്പര്‍ ബോട്ട് ആലപ്പുഴ ഡോക്കിലേയ്ക്ക് കൊണ്ടുപോയതാണ് യാത്രക്ലേശം രൂക്ഷമായത്. ഇപ്പോള്‍ നൂറുകണക്കിന് യാത്രക്കാര്‍ മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ടിവരുന്നു. സമയ നഷ്ടം ഒഴിവാക്കാന്‍ യാത്രക്കാര്‍ പലരും ബോട്ടിന് കാത്തുനില്‍ക്കാതെ ബസിലാണ് യാത്രചെയ്യുന്നത്. നല്ലവരുമാനം ലഭിക്കാന്‍ സാദ്ധ്യതയുണ്ടായിട്ടും ഇത് പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. അടിയന്തിരമായി രണ്ട് ബോട്ടുകളും സര്‍വീസ് നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് മുഹമ്മ പഞ്ചായത്ത് ജെ. ജയലാല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: