മോദിയെ ഷൂ എറിയാന്‍ പോസ്റ്റ്; നിയമ വിദ്യാര്‍ഥി കസ്റ്റഡിയില്‍

Tuesday 28 November 2017 2:30 am IST

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷൂസിന് എറിയാന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ട 21 വയസുള്ള നിയമ വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. പദ്മാവതി വിവാദവുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്.

നാലാം വര്‍ഷ നിയമ വിദ്യാര്‍ഥിയും ബന്‍ജാര ഹില്‍സ് നിവാസിയുമായ ആരിഫ് മുഹമ്മദ് ഒരു ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്യുകയാണ് ചെയ്തത്.
പ്രധാനമന്ത്രിയെ ഷൂവോ ചെരുപ്പോ എറിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കുമെന്നായിരുന്നു പോസ്റ്റ്. ആരിഫിനെ 17 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.