ആലപ്പുഴ: 2018 അവസാനം ആലപ്പുഴയ്ക്ക് ആധുനിക സംവിധാനങ്ങളോടെ സിന്തറ്റിക്ക് ട്രാക്ക് ഒരുക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ ലീയോ ആത്ലറ്റിക്ക് അക്കാദമി സംഘടിപ്പിച്ച മൂന്നാമത് ജൂനിയര്‍ കായികമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത സീസണില്‍ താരങ്ങള്‍ക്ക് സിന്തറ്റിക്ക് ട്രാക്കില്‍ ഓടാന്‍ കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ട്രാക്കിന്റെ അപര്യാപ്തയില്‍ ഇനി ആലപ്പുഴയിലെ കായികതാരങ്ങള്‍ പിന്നോക്കം പോകുന്ന സാഹചര്യം ഉണ്ടാകില്ല. കായിക മേഖലയിലെ അനൗപചാരിക ഇടപെടലുകള്‍ ജില്ലയിലെ കായികരംഗത്തിന് വന്മുതല്ക്കൂട്ടാണ്. പ്രസിഡന്റ് സെബാസ്റ്റ്യന്‍ വര്‍ഗീസ് അദ്ധ്യക്ഷനായി. മുഖ്യരക്ഷാധികാരി ഫാ. സ്റ്റാന്‍ലി പുളിമൂട്ടുപറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ബീന കൊച്ചുബാവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ശ്രിജിത്ര ജി, ശ്രീകുമാര കുറപ്പ്, ഹെഡ്മാസ്റ്റര് എ.എ. സേവ്യര്‍ കുട്ടി, കുര്യന് ജെയിംസ്, ആന്റണി ഫെര്‍ണാണ്ടസ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ. ഷാജഹാന് സ്വാഗതം പറഞ്ഞു. എം.എസ്. ജോളി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: