ന്യൂദല്‍ഹി: ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ ഫോണുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കാന്‍ സുപ്രീം കോടതി അടുത്താഴ്ച ഭരണഘടനാ ബെഞ്ച് രൂപീകരിച്ചേക്കും. ഒക്ടോബര്‍ 30ന്് കേസ് പരിഗണിച്ചപ്പോള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ ഹര്‍ജി പരിഗണിച്ച സമയത്തും ഒരാഴ്ചക്കകം ബെഞ്ച് ഉണ്ടാകുമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞത്. അന്തിമ വിധി വരും വരെ ആധാര്‍ ബന്ധിപ്പിക്കലും അവ ക്ഷേമ പദ്ധതികളുമായി സംയോജിപ്പിക്കുന്നതും തുടരാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആധാറിനെ അക്കൗണ്ടുമായും ക്ഷേമപദ്ധതികളുമായും ബന്ധിപ്പിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: