കണ്ണൂര്‍: കണ്ണൂര്‍ സര്‍ക്കിള്‍ എക്സൈസ് സംഘവും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ ചെന്നൈ-മംഗലാപുരം മെയിലില്വെച്ച് 20 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ ഇബ്രാഹിംകുട്ടി, പ്രിവന്റീവ് ഓഫീസര്‍ ബി.നസീര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ്ബാബു, റിഷാദ്, സുമിത്ത്,അനില്‍കുമാര്‍, ശ്രീകാന്ത് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. തളിപ്പറമ്പ് മാന്ധംകുണ്ടില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിന്നും എക്സൈസ് സംഘം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: