വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടു

Monday 27 November 2017 9:36 pm IST

തലശ്ശേരി: വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് മൃതദേഹം വീട്ടു കിണറ്റില്‍ തള്ളിയെന്ന കേസില്‍ പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിനടുത്ത് തനിച്ച് താമസിച്ചുവരികയായിരുന്ന താഴെവിള പുത്തന്‍ വീട്ടില്‍ തങ്കമ്മയെ(52) തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കാലുകള്‍ കയറില്‍ കെട്ടി കിണറ്റിലിട്ടു എന്ന കേസിലെ പ്രതികളായ പെരിങ്ങോം മൂലക്കാട്ട് വീട്ടില്‍ യൂനസ്(33), എടക്കോം കൂവേരിയിലെ ചാപ്പന്റകത്ത് അലി അസ്‌കര്‍(35) എന്നിവരെയാണ് തലശ്ശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
2010 മാര്‍ച്ച് 21 ന് രാവിലെയാണ് തങ്കമ്മയുടെ മൃതദേഹം കിണറ്റില്‍ കാണപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതമാണെന്ന് തെളിഞ്ഞതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.