കഞ്ചാവുമായി യുവാവ് പിടിയില്‍

Monday 27 November 2017 9:32 pm IST

ചിറ്റൂര്‍: തമിഴ്‌നാട്ടില്‍ നിന്നും സ്വകാര്യ ബസ്സില്‍ കടത്താന്‍ ശ്രമിച്ച 900 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ആസ്സാം നൗകം സ്വദേശി സജാദുള്‍ ഹക്ക് (26) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ചിറ്റൂര്‍ റേഞ്ച് എക്‌സൈസ് സംഘവും ചിറ്റൂര്‍ പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഗോപാലപുരത്ത് വച്ച് യുവാവ് കഞ്ചാവുമായി പിടിയിലായത്.
പൊള്ളാച്ചിയില്‍ നിന്നും ഇരുപതിനായിരം രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുമ്പോള്‍ ഒരു ലക്ഷം രൂപ ലഭിക്കുമെന്നാണ് പ്രതി പറയുന്നത്. പട്ടാമ്പി ബസ് സ്റ്റാന്റ് പരിസരം കേന്ദ്രീകരിച്ചാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
ചിറ്റൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷൗക്കത്തലി എം.കെ സാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില്‍, പരിശോധനയില്‍ പങ്കെടുത്തു.
ഈ വര്‍ഷം ചിറ്റൂര്‍ എക്‌സൈസ് റെയ്ഞ്ചിനു കീഴില്‍ രജിസ്ട്രര്‍ ചെയ്യുന്ന ഇരുപത്തിയേഴാമത്തെ കഞ്ചാവ് കേസാണ് ഇതെന്ന് എക്‌സൈസ് എസ്.ഷാജി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.