കൊലക്കുറ്റത്തിന് കേസെടുക്കണം - പട്ടികജാതി മോര്‍ച്ച

Monday 27 November 2017 9:42 pm IST

കൊടുങ്ങല്ലൂര്‍: കയ്പമംഗലത്ത് പട്ടികജാതിക്കാരനായ ബിജെപി പ്രവര്‍ത്തകന്‍ സതീശനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുകയാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ വൈസ് പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.
സതീശന്റെ കൊലയാളികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മുഴുവന്‍ പ്രതികളെയും ഗൂഢാലോചന നടത്തിയവരേയും അറസ്റ്റ് ചെയ്യണം. സംഭവത്തെ നിസ്സാരവല്‍ക്കരിച്ച് കേസ് തേയ്ച്ചുമാച്ച് കളയാനാണ് പോലീസ് ശ്രമിക്കുന്നത്. കൊലക്കുറ്റത്തിന് കേസെടുക്കാതെ കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള പോലീസിന്റെ നീക്കം ഗുരുതരമായ കൃത്യവിലോപമാണ്. ഇത് സിപിഎം-പോലീസ് ഗൂഡാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു.
സംഭവത്തില്‍ പരിക്കേറ്റ് 3 പട്ടികജാതിക്കാര്‍ ആശുപത്രിയിലാണ്. പട്ടികജാതി അക്രമ നിരോധന നിയമപ്രകാരം ലഭിക്കേണ്ട നഷ്ടപരിഹാരതുക സതീശന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കണമെന്നും, അവകാശികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.
കേസ് തേയ്ച്ചുമാച്ചു കളയാനുള്ള പോലീസിന്റെ നടപടിക്കെതിരെ ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.