ബിജെപി നേതൃത്വം ഇടപെട്ടു; പ്രധാനമന്ത്രി ആവാസ് യോജന വായ്പ നല്‍കാമെന്ന് ബാങ്കുകള്‍

Monday 27 November 2017 9:51 pm IST

മാഹി: ജില്ലയിലെ പൊതുമേഖല ബാങ്കുകളില്‍നിന്ന് പ്രധാന്‍മന്ത്രി ആവാസ് യോജന ലോണിനായുള്ള അപേക്ഷകള്‍ തിരസ്‌കരിക്കുകയും അപേക്ഷകരെ അവഹേളിക്കുകയും ചെയ്യുന്നതിനെതിരെ ബിജെപി നേതൃത്വം ഇടപെട്ടു. അര്‍ഹതപ്പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് ലോണ്‍ നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താമെന്ന് നേതാക്കള്‍ക്ക് വിവിധ ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുനല്‍കി.
ബിജെപി സംസ്ഥാന കമ്മറ്റി അംഗം വിജയന്‍ പൂവ്വച്ചേരി മണ്ഡലം പ്രസിഡണ്ട് സത്യന്‍ കുനിയില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.മനോജ്, സെക്രട്ടറിമാരായ പി.ടി.ജയചന്ദ്രന്‍, കരീക്കുന്നുമ്മല്‍ സുനില്‍ എന്നിവരാണ് മാനേജര്‍മാരുമായി ചര്‍ച്ച നടത്തിയത്.
മയ്യഴിയിലെ ലീഡ് ബാങ്കരായ ഇന്ത്യന്‍ ബാങ്കില്‍ നിന്നും പിഎംഎവൈ അപേക്ഷാഫോറത്തിനായി സമീപിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും സാധാരണ ഹൗസിങ്ങ് ലോണിന്റെ അപേക്ഷാഫോറം നല്‍കി കബളിപ്പിക്കാനും ശ്രമിക്കുന്ന ബാങ്ക് മനേജര്‍മാരുടെ നടപടിക്കെതിരെ ബിജിപി മാഹി മണ്ഡലം കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.