കണ്ണൂര്‍: അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ആലക്കോട് മണക്കടവ് സ്വദേശി വി.ടി.ജോബി (27) ആണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തി ആലക്കോട്ടേക്ക് പോകുന്നതിനിടയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മലയോര മേഖലയില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. സിഐ പി.കെ.രത്നകുമാര്‍, എസ്ഐ ടി.പി.ദിനേഷ്, എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: