കരാര്‍ തൊഴിലാളികള്‍ ധര്‍ണ നടത്തി

Monday 27 November 2017 9:53 pm IST

കണ്ണൂര്‍: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ 33 കെവി സബ് സ്റ്റേഷനില്‍ വര്‍ഷങ്ങളായി പണിയെടുത്തുകൊണ്ടിരിക്കുന്ന ഐടിഐ യോഗ്യതയുള്ള കരാര്‍ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം ഡിപ്ലോമ യോഗ്യതയുള്ള തൊഴിലാളികളെ നിയമിക്കുന്ന നടപടിക്കെതിരെ കണ്ണൂര്‍ വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കെകെടിഎഫ് സംസ്ഥാന സെക്രട്ടറി ജെ.ജയഘോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വേലായുധന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രതീഷ് സ്വാഗതവും കെ.എ.ജൂഡ്‌സണ്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.