കട്ടപ്പന: മങ്കുവ ഒലിയ്ക്കസിറ്റിയില് വീടിന് തീപിടിച്ചു. അല്ലിയാങ്കല്‍ ദിലീപിന്റെ വീടിനാണ് തീപിടിച്ചത്. വീട് ഭാഗീകമായി കത്തിനശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. വീടിന് പുറത്ത് തുണി അലക്കുകയായിരുന്ന ദിലീപിന്റെ ഭാര്യ ഷാലിയാണ് വിടിന്റെ ചിമ്മിനിയില്‍ തീയും പുകയും കാണുന്നത്. അടുക്കളയിലെ ആസ്ബസ്റ്റോസ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ചിമ്മിനിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 250 കിലോയോളം റബര്‍ ഷീറ്റ് കത്തി നശിച്ചു. പ്രദേശവാസികള്‍ ഓടി ക്കൂടി വെള്ളമൊഴിച്ച് തീ കെടുത്തുകയായിരുന്നു. അടുക്കള പൂര്‍ണ്ണമായും കത്തിനശിച്ചു. വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കുവാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: