കോട്ടയം: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ 6-ാമത് ഇന്റര്‍ കോളേജിയറ്റ് മീറ്റ് 30, ഡിസംബര്‍ ഒന്ന് തീയ്യതികളില്‍ പാലാ മുന്‍സിപ്പില്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
30ന് രാവിലെ 6ന് മീറ്റ് ആരംഭിക്കും. 11ന് കെ.എം. മാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ആക്ടിംഗ് ചെയര്മാന് കുര്യാക്കോസ് പടവന് അദ്ധ്യക്ഷനാകും. തുടര്‍ന്ന് കായിക താരങ്ങളുടെ മാര്‍ച്ചു പാസ്റ്റും ദീപശിഖാ പ്രയാണവും നടക്കും. മുന്നൂറിലേറെ കോളേജുകളില്‍ നിന്നായി രണ്ടായിരത്തിലേറെ കായിക താരങ്ങള്‍ പങ്കെടുക്കും. ഡിസംബര്‍ 1ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. കുഹാസ് പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ. നളിനാക്ഷന് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ജയകുമാര്‍, ക്രിസ്റ്റി ജെയിംസ് എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ മീറ്റ് ചെയര്മാന് ഡോ. ജോസ് ജോസഫ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അജയ് പി. കൃഷ്ണ, മാനേജര്‍ ഡോ. നജീബ്. എച്ച് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: