മൂലമറ്റം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെതിരായ വിവാദ പ്രസംഗത്തില്‍ മാപ്പുപറയില്ലെന്ന് മന്ത്രി എം.എം. മണി. ഇന്നലെ വൈകിട്ട് അറക്കുളം പഞ്ചായത്ത് ഓഫീസിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എം.എം. മണിയുടെ ഈ മറുപടി. കെ.കെ. ശിവരാമനെതിരെ സാമ്പത്തിക ആരോപണം താന്‍ ഉന്നയിച്ചിട്ടില്ല. മുന്നണിയില്‍ നില്‍ക്കണോ വേണ്ടയോ എന്നത് സിപിഐ തീരുമാനിക്കണം. സംഭവത്തില്‍ താന്‍ മാപ്പല്ല ഒരു കോപ്പും പറയില്ലെന്നും ഇതിലും വലിയ സംഭവം ഉണ്ടായിട്ടും മാപ്പ് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: