ചുവപ്പ് ഭീകരത മൂര്‍ദ്ധന്യത്തില്‍: കുമ്മനം

Tuesday 28 November 2017 2:30 am IST

കൊടുങ്ങല്ലൂര്‍: കേരളത്തില്‍ ചുവപ്പ് ഭീകരത മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. കയ്പമംഗലത്ത് സിപിഎം അക്രമിസംഘം മര്‍ദ്ദിച്ച് കൊന്ന സതീശന് അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അക്രമങ്ങളുണ്ടെന്നത് ബി.ജെ.പിയുടെ പ്രചാരണമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ വസ്തുത നേരെ വിപരീതമാണ്. കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങളാണ് സൈ്വര്യ ജീവിതം തകര്‍ക്കുന്നത്. കയ്പമംഗലത്ത് മരിച്ചത് സി.പി.എം.കാരനാണെന്ന് വരുത്തിതീര്‍ക്കാന്‍ സി.പി.എമ്മിനൊപ്പം പോലീസും ചേര്‍ന്നതായി കുമ്മനം ആരോപിച്ചു. കൊലക്കുറ്റത്തിന് കേസ് എടുക്കേണ്ടതിന് പകരം മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തതിലൂടെ അന്വേഷണം പോലീസ് അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പട്ടികജാതി പിന്നാക്കവിഭാഗങ്ങള്‍ക്ക് നേരെയാണ് സിപിഎം അക്രമം ഏറെയും. കേരളത്തില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കുമ്മനം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.