കൊച്ചി : ജോയ്സ് ജോര്‍ജ് എംപിക്കെതിരായ കൊട്ടാക്കമ്പൂര്‍ ഭൂമി കൈയേറ്റക്കേസില്‍ അന്വേഷണത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടുമ്പഞ്ചോല കരുണാപുരം സ്വദേശി എം മുകേഷ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ഹര്‍ജി ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും. ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമി ഇവരെ വഞ്ചിച്ച് എംപിയും കുടുംബാംഗങ്ങളും തട്ടിയെടുത്തെന്നാണ് ഹര്‍ജിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: