കൊച്ചി: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തെ ഗുരുകുലസമ്പ്രദായത്തിലുള്ള വേദപഠനത്തിന് അവസരം. 2018 ജനുവരി 15 മുതല്‍ കക്കോടി ഒറ്റത്തെങ്ങിലുള്ള വേദഗുരുകുലത്തില്വെച്ച് നടത്തുന്ന വേദപഠനകോഴ്സ് സൗജന്യമാണ്.
ആചാര്യശ്രീ രാജേഷിന്റെ ശിക്ഷണത്തില്‍ നടക്കുന്ന വേദപഠനത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വിദഗ്ധരായ ഉപാധ്യായന്മാരും അന്യ ഗുരുകുലങ്ങളില്നിന്നുമുള്ള പ്രമുഖരായ ആചാര്യന്മാരും പങ്കെടുക്കും. അപേക്ഷകര്‍ 20നും 35നും ഇടയില്‍ പ്രായമുള്ളവരും അവിവാഹിതരും ആയിരിക്കണം.
ബിരുദം വേണം.അപേക്ഷകരില്‍നിന്നും അഭിമുഖത്തിലൂടെ തിരഞ്ഞെടുത്തവര്‍ക്കു മാത്രമേ കോഴ്സില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഒരു വര്‍ഷത്തെ പഠനശേഷം ഭാരതത്തിലോ വിദേശത്തോ വൈദികധര്മപ്രാചരണാര്ഥം പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായവര്‍ക്ക് ഫൗണ്ടേഷന് നിശ്ചിത തുക വേതനം നല്‍കുന്നതായിരിക്കും.
യോഗ്യരായവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ബയോഡാറ്റ സഹിതം [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കുക. അവസാന തീയതി: 2017 ഡിസംബര്‍ 31.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995544437.
പ്രതികരിക്കാൻ ഇവിടെ എഴുതുക: