കോട്ടയം: റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നാഗമ്പടം മേല്‍പ്പാലം തുറക്കുന്നത് ഇനിയും വൈകും. 2015ല്‍ തുടങ്ങിയ സംരംഭം ഈ ഡിസംബറോടൂകൂടി സമാപിക്കും എന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ കടുത്ത മഴയും തടസ്സങ്ങളും മൂലം പാലം പണി വൈകിയെന്നാണ് അധികൃതര്‍ പറയുന്നത്.
പാലം തൂണുകളുമായി ബന്ധിപ്പിക്കുന്ന ജോലികളാണ് നടക്കുന്നത്. നിലവിലുള്ള പാലത്തിന്റെ രീതിയില്‍ ആര്‍ച്ച് ആകൃതിയിലാണ് പുതിയപാലവും നിര്‍മ്മിക്കുന്നത്. ഇരുപാലങ്ങളുടെയും ആര്‍ച്ചുകള്‍ തമ്മിലുള്ള അകലം 40മീറ്ററാണ്. പുതിയ പാലത്തിന് 10മീറ്റര്‍ വീതിയും 350മീറ്റര്‍ നീളവുമാണ് ഉള്ളത്. പഴയപാലത്തിന് ആറര മീറ്റര്‍ മാത്രമായിരുന്നു വീതി. പുതിയപാലം ഒന്നരമീറ്റര്‍ നടപ്പാതയോടു കൂടിയാണ് നിര്‍മ്മിക്കുന്നത്. 2015ല്‍ ആണ് പാലം നിര്‍മ്മിച്ച് തുടങ്ങിയത്. ഇതിന്റെ ചിലവ് 28കോടി രൂപയാണ്. ഇതില്‍ 10കോടി റെയില്‍വേയും ബാക്കി 18കോടി സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: