കുറവിലങ്ങാട്: വൈദ്യുതിഷോട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട് കത്തിനശിച്ചു. കുറവിലങ്ങാട് കര്മ്മലഗിരിഭാഗത്ത് മലയോലിയ്ക്കല് പി എന്‍ ചാക്കോ(കുട്ടപ്പന്)യുടെ വീടാണ് കത്തിനശിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു തീപിടുത്തം തൊഴിലാളികളായ കുട്ടപ്പനും ഭാര്യ മേരിയും വീട് പൂട്ടിജോലിക്ക് പോയിരുന്നു. ഓടിട്ടവീടിനുള്ളില് നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് തീയണയ്ക്കാന്‍ പരിശ്രമിച്ചത് കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്നാണ് തീയണച്ചത്. അഗ്നിബാധയില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിനശിച്ചു ഭിത്തികള്‍ വിണ്ടുകീറി വീടിനുള്ളിലെ ടിവി,ഫ്രിഡ്ജ്,ഫാനുകള്‍, വൈദ്യുതിഉപകരണങ്ങള്‍ ഫര്‍ണിച്ചറുകള്‍ എന്നിവപൂര്ണ്ണമായും കത്തിനശിച്ചു. കുറവിലങ്ങാട് വില്ലേജ്ഓഫീസര്‍ സ്ഥലത്തെത്തി നാശനഷ്ടംവിലയിരുത്തി രണ്ടുലക്ഷത്തലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: