മൂന്നാര്‍: വൈല്‍ഡ് ലൈഫ് വാര്‍ഡനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഓഫീസിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കണമെന്ന് കാട്ടി വാര്ഡന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇടുക്കി എംപി അടക്കമുള്ള ഇടതുനേതാക്കളുടെ കൈയേറ്റങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് സെറ്റില്‍മെന്റ് ഓഫീസറായ ദേവികുളം സബ് കളക്ടറെ മറികടന്ന് ഇത്തരമൊരു നീക്കമെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ ഉദ്യോഗസ്ഥയെ പിരിച്ച് വിടണമെന്നാണ് ബിജെപിയുടെ ആവശ്യം.
ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമളിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ ഉദ്ഘാടനം ചെയ്യും. മധ്യമേഖല പ്രസിഡന്റ് അഡ്വ. നാരായണന് നമ്പൂതിരി, സംസ്ഥാന സമിതി അംഗം പി.എ. വേലുക്കുട്ടന്, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ജെയ്സ് ജോണ്‍, ബിജെപി നേതാക്കളായ കെ.എസ്. അജി, സോജന് ജോസഫ്, ശശി ചാലക്കന്‍, പി.ആര്. വിനോദ്, വി.എന്‍. സുരേഷ്, കെ. കുമാര്‍, ഷാജി നെല്ലിപറമ്പന്‍, വി.കെ. ബിജു തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: