'സര്‍ജിക്കല്‍ സ്‌ട്രൈക്ക് യുപിഎ സര്‍ക്കാര്‍ അട്ടിമറിച്ചു'

Monday 27 November 2017 11:01 pm IST

ന്യൂദല്‍ഹി: മുബൈ ഭീകരാക്രമണത്തിനു ശേഷം സര്‍ജിക്കല്‍ സ്‌ട്രൈക്കിനുള്ള( അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണം) വ്യോമസേനയുടെ പദ്ധതിയെ യുപിഎ സര്‍ക്കാര്‍ അട്ടിമറിച്ചതായി മുന്‍ വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ഫാലി ഹോമി മേജര്‍.

2008ലെ ഭീകരാക്രമണത്തിനു ശേഷം പ്രതികാരം ചെയ്യാന്‍ വ്യോമസേന സന്നദ്ധമായിരുന്നു. അതിന് തയ്യാറുമായിരുന്നു. പക്ഷെ യുപിഎ സര്‍ക്കാര്‍ അത് തടഞ്ഞു. അദ്ദേഹം ൈടംസ് നൗവിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. തങ്ങളുടെ ്കാലത്തും മിന്നലാക്രമണം നടന്നുവെന്ന കോണ്‍ഗ്രസിന്റെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

വ്യോമ സേനക്ക് പാക്കധിനിവേശ കശ്മീരിലെ ഭീകരരുടെ താവളങ്ങളില്‍ തിരിച്ചടിക്കുള്ള പദ്ധതിയുണ്ടായിരുന്നു, അതിനുള്ള ശേഷിയും ഉണ്ടായിരുന്നു. അതിന് യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഭീകരാക്രമണ ശേഷം രണ്ടു ദിവസം കഴിഞ്ഞ് സേനാമേധാവികളുടെ യോഗം അന്നത്തെ പ്രധാനമന്ത്രി ഡോ, മന്‍മോഹന്‍സിങ്ങിന്റെ വസതിയില്‍ ചേര്‍ന്നു. പ്രതിരോധമന്ത്രി എകെ ആന്റണിയും പങ്കെടുത്തു. യോഗത്തിനു മുന്‍പ് മൂന്നു സേനാമേധാവികളും വിഷയം ചര്‍ച്ച ചെയ്തു. എന്തു ചെയ്യാന്‍ കഴിയുമെന്നും ആലോചിച്ചു. അതിനു ശേഷമാണ് യോഗത്തില്‍ പങ്കെടുത്തതു തന്നെ.

തങ്ങളുടെ ആയുധങ്ങള്‍, വിമാനങ്ങള്‍ എന്നിവ സംബന്ധിച്ച് താന്‍ യോഗത്തില്‍ അറിയിച്ചു.തിരിച്ചടിക്ക് സന്നദ്ധമാണെന്നും വ്യക്തമാക്കി, പക്ഷെ മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ പറഞ്ഞില്ല. അന്ന് ചെറിയൊരു ആക്രമണം പോലും തന്ത്രപരമായി വലിയ മാറ്റം ഉണ്ടാക്കുമായിരുന്നു. അന്ന് വലിയൊരു അവസരം കളഞ്ഞുകുളിച്ചു. അദ്ദേഹം തുടര്‍ന്നു.

തങ്ങളുടെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നും പക്ഷെ അത് ഒരിക്കലും വെളിപ്പെടുത്തിയില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞുവന്നിരുന്നത്. മുന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തലോടെ ആ വാദം പൊളിഞ്ഞുവീണിരിക്കുകയാണ്.
മുബൈ ഭീകരാക്രമണത്തിന് ഒന്‍പതു വയസ് തികയുന്ന സമയത്തെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ബോംബ് വീണതു പോലെയാണ്. പ്രത്യേകിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.